Surprise Me!

Narendra Modi |കോൺഗ്രസിന് സുസ്ഥിര സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് നരേന്ദ്ര മോദി

2019-01-13 50 Dailymotion

കോൺഗ്രസ് മഹാമുന്നണി രൂപീകരിച്ചിരിക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയും പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.എന്നാൽ കോൺഗ്രസിന് സുസ്ഥിര സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.രാജ്യത്ത് സുസ്ഥിര സർക്കാർ രൂപീകരിക്കാനും സമ്പൂർണ വികസനം നടപ്പാക്കാനും ബിജെപിക്ക് മാത്രമേ സാധിക്കൂ.താനൊരു വിശ്വസ്തനായ വീട്ടുവേലക്കാരനെ പോലെ രാജ്യം കാക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ദേശീയ കൗൺസിലിന്റെ സമാപന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.അഴിമതിയില്ലാതെ ഭരിക്കാമെന്ന് ബിജെപി സർക്കാർ തെളിയിച്ചിരിക്കുകയാണ് .നീരവ് മോദിയെയും വിജയ് മല്യയെയും തിരിച്ച് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.<br />

Buy Now on CodeCanyon